പാലാ: കാറുകള്‍ കൂട്ടിയിടിച്ച് എട്ടു പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം 4.30ഓടെ പാലാ-പൊന്‍കുന്നം റോഡില്‍ കുമ്പാനിയിലായിരുന്നു അപകടം.
തിരുവനന്തപുരം സ്വദേശികളായ കുടുംബാംഗങ്ങള്‍ ശ്യാം മോഹന്‍ (41 ), തുഷാര കല (39 ), സ്വാതിക് (9), എതിരേ വന്ന കാറിലുണ്ടായിരുന്ന ഇടമറ്റം സ്വദേശികളായ അന്‍സല്‍ന (56), ആഷിക് (29), ജഗദിഷ് മേഘ (4), മെസ്ബിന്‍ (ഒരു വയസ് ), മുണ്ടക്കയം സ്വദേശി അന്‍സാബത്ത് (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.